ഉപജില്ലാ സ്കൂള്‍ കലോത്സവം : GHSS പടിയൂരിന് ഇരട്ടക്കിരീടം!

ഇരിക്കൂര്‍ ഉപജില്ലാ സ്കൂള്‍ കലോത്സവത്തില്‍ ഹൈസ്കൂള്‍ വിഭാഗം ഓവറോള്‍ ചാമ്പ്യന്‍ഷിപ്പും, സംസ്കൃതോത്സവം ഹൈസ്കൂള്‍ വിഭാഗം ചാമ്പ്യന്‍ഷിപ്പും കരസ്ഥമാക്കിക്കൊണ്ട് പടിയൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഇരട്ടവിജയത്തിന്റെ ഉടമകളായി. വിജയക്കുതിപ്പ് വിളംബരം ചെയ്തുകൊണ്ട് വിദ്യാലയത്തിലെ മുഴുവന്‍ കുട്ടികളും രക്ഷിതാക്കളും നാട്ടുകാരും അണിനിരന്ന റാലി പടിയൂരില്‍ നടക്കുകയുണ്ടായി. നവംബര്‍ 29 ന്, വിദ്യാലയാങ്കണത്തില്‍ നടന്ന പ്രൗഢഗംഭീരമായ അനുമോദനച്ചടങ്ങില്‍ ശ്രീ ഇ.പി.ജയരാജന്‍ എം.എല്‍.എ. പ്രതിഭകളെ അഭിവാദ്യം ചെയ്തു…

ചിത്രങ്ങള്‍ കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

വിക്കി ഗ്രന്ഥശാലയിലേയ്ക്ക് ഒരു പുസ്തകം കൂടി ചമഞ്ഞൊരുങ്ങുന്നു…

പടിയൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ഐ.റ്റി.ക്ലബ് അംഗങ്ങള്‍ ഒരു പ്രൊജക്റ്റിന്റെ പണിപ്പുരയിലാണ്. മഹാകവി കൊടുങ്ങല്ലൂര്‍ കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ ‘കേരളം’ എന്ന ചരിത്രകാവ്യഗ്രന്ഥം ഡിജിറ്റലൈസ് ചെയ്യുന്ന തിരക്കിലാണവര്‍. പകര്‍പ്പവകാശം കഴിഞ്ഞ പഴയകാല കൃതികള്‍ ഡിജിറ്റല്‍ ഗ്രന്ഥങ്ങളാക്കിക്കൊണ്ടിരിക്കുന്ന മഹത്തായ പ്രവര്‍ത്തനങ്ങള്‍ വിക്കി ഗ്രന്ഥശാലയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. കൂടുതല്‍ അറിയാന്‍ ഇവിടെ ക്ലിക് ചെയ്യൂ…

ബ്ലോഗുകള്‍ വിദ്യാലയങ്ങളുടെ ജിഹ്വകളാകുന്നു…

ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഹൈസ്കൂളിന്റെ ബ്ലോഗ് തയ്യാറായിക്കൊണ്ടിരിക്കുന്നു…
http://stgeorgehschempanthotty.blogspot.com

One Response to

  1. Ramachandran says:

    ചെമ്പന്തൊട്ടി സെന്റ് ജോര്‍ജ് ഹൈസ്കൂളിന്റെ ബ്ലോഗ് തയ്യാറായിക്കൊണ്ടിരിക്കുന്നു…
    http://stgeorgehschempanthotty.blogspot.com

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out / മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out / മാറ്റുക )